Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hockey

ച​രി​ത്ര നേ​ട്ടം, അ​ഭി​മാ​ന നി​മി​ഷം; വ​നി​താ ഹോ​ക്കി ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​ൻ ഹോ​ക്കി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ സ​വി​ശേ​ഷ​മാ​യ നി​മി​ഷ​മാ​ണി​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​വി​ന്‍റെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​നേ​ട്ടം.

ടീ​മി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യം ഏ​റെ പ്ര​ചോ​ദ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു. നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി​യി​ൽ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​വി​ജ​യം രാ​ജ്യ​ത്തു​ട​നീ​ളം ഹോ​ക്കി​യു​ടെ ജ​ന​പ്രീ​തി കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ടീ​മി​ന് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും മോ​ദി പ​റ​ഞ്ഞു. ക​രു​ത്ത​രാ​യ ചൈ​ന​യെ 1-0ന് ​തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 1982ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി ടീം ​സ്വ​ർ​ണം നേ​ടു​ന്ന​ത്.

Latest News

Corehub Up